
ചേർത്തല:കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കള്ളക്കേസിൽ കുടുക്കി അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിലും ഡൽഹി പൊലീസിന്റെ കിരാത വാഴ്ചക്കെതിരെയും,രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ചു തകർത്ത എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ ഗുണ്ടകൾക്കെതിരെ പ്രതിഷേധിച്ചും വയലാർ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ വയലാർ പോസ്റ്റ് ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടി.എച്ച്.സലാം ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ജെയിംസ് തുരുത്തേൽ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ,ടി.എസ്.ബാഹുലേയൻ,എ.കെ. ഷെരീഫ്,എ.പി.ലാലൻ,എ.സി. മാത്യു,കെ.പുരുഷൻ,എൻ.ജി.കാർത്തികേയൻ,വി. ജി. ജയചന്ദ്രൻ,ജോബുക്കുട്ടി എന്നിവർ സംസാരിച്ചു.