ആലപ്പുഴ: വർദ്ധിച്ചു വരുന്ന ആക്രമണങ്ങളിലും ലഹരി ഉപയോഗത്തിനുള്ള വർദ്ധനവിലും മദ്യവിരുദ്ധ സമിതിയുടെ കേന്ദ്ര കമ്മിറ്റി യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. നിയമങ്ങൾ കർശനമായി നടപ്പാക്കാൻ നടപടി സ്വീകരിച്ച് വിപത്തിനെ നേരിടാൻ സാധിക്കയുള്ളൂവെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഹക്കിം മുഹമ്മദ് രാജാ അദ്ധ്യക്ഷത വഹിച്ചു. എം.ഡി.സലിം, എച്ച്.സുധീർ, അഡ്വ.ദിലീപ് ചെറിയനാട്, മൗലാന ബഷീർ, ഷീല ജഗധരൻ, ഇ.ഷാബ്ദ്ദീൻ എന്നിവർ സംസാരിച്ചു. മദ്യവിരുദ്ധ പ്രതിജ്ഞ ആർ.വി.ഇടവന ചൊല്ലിക്കൊടുത്തു.