jk

ആലപ്പുഴ: പള്ളാത്തുരുത്തി - പഴവീട് കെ.പി.എം.എസ് 2412-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ വിദ്യാർത്ഥിയെ ആദരിക്കലും പ്രദേശത്തെ കുട്ടികൾക്ക് നോട്ട് ബുക്ക് വിതരണവും സംഘടിപ്പിച്ചു.

പള്ളാത്തുരുത്തി എം.ആർ തോടിനു സമീപം നടന്ന ചടങ്ങ് നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ കന്നിട്ടപ്പറമ്പിൽ കല്ല്യാണി പ്രമോദിനെ ച‌ടങ്ങിൽ ആദരിച്ചു. നോട്ട് ബുക്ക് വിതരണം നഗരസഭ ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി അദ്ധ്യക്ഷയും പള്ളാത്തുരുത്തി വാർഡ് കൗൺസിലറുമായ ബീനരമേശ് നിർവ്വഹിച്ചു.കെ.പി.എം.എസ് ശാഖ പ്രസിഡൻറ് പി.കെ സോമൻ അദ്ധ്യക്ഷത വഹിച്ചു. കല്ല്യാണി പ്രമോദിന് കെ.പി.എം.എസ് അമ്പലപ്പുഴ താലൂക്ക് യൂണിയൻ സെക്രട്ടറി മധു കാഷ് അവാർഡും നൽകി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഉഷ ഉത്തമൻ, ശാഖാ സെക്രട്ടറി എസ്.വിഷ്ണു എന്നിവർ പങ്കെടുത്തു.