
അമ്പലപ്പുഴ: പുന്നപ്ര വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി കുമാരി അഞ്ജനാ മധുവിന്റെ നിലാവിന്റെ ജാലകം, ചണ്ഡാലഭിക്ഷുകി എന്നീ പുസ്തകങ്ങൾ ചർച്ച ചെയ്തു. വയലാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. ആർ. തങ്കജി അദ്ധ്യക്ഷനായി. ശ്യാം എസ് കാര്യാതി, ബീച്ച് എൽ. പി. സ്കൂൾ മാനേജർ ഡി. അഖിലാനന്ദൻ , അഞ്ജനാ മധു , ബീനാ ശ്യാം എന്നിവർ സംസാരിച്ചു.