
ചേർത്തല: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചേർത്തല എക്‌സൈസിന്റെയും ചേർത്തല ഫ്രീ വീലേഴ്‌സ് സൈറ്റിംഗ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സമ്മേളനവും സൈക്കിൾ റാലിയും നടത്തി. സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.ലഹരിവിരുദ്ധ സൈക്കിൾ റാലിയും മന്ത്രി ഫ്ളാഗ് ഒഫ് ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ലിസി ടോമി ,എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.ജെ.റോയ് , എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം പി.ഡി.കലേഷ് എന്നിവർ സംസാരിച്ചു.ചേർത്തല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ റെജിലാൽ സ്വാഗതവും പ്രിവന്റീവ് ഓഫീസർ എ.സാബു നന്ദിയും പറഞ്ഞു.