
ചേർത്തല:കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചാരമംഗലം ഡി.വി.എച്ച്.എസ്.എസിൽ നടത്തിയ ആരോഗ്യമേള അഡ്വ.എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ
എം.എൽ.എ നിർവഹിച്ചു.നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.ആർ.രാധാകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റുമാരായ
സുദർശന ഭായി,ഗീതാ കാർത്തികേയൻ,മഞ്ജുള സുരേഷ്,ജില്ലാ പഞ്ചായത്ത് അംഗം വി.ഉത്തമൻ ,ബിജി അനിൽകുമാർ,സുധ സുരേഷ്,അഡ്വ.എം.സന്തോഷ്‌കുമാർ,ഡോ.സി.ആർ.ജയന്തി എന്നിവർ സംസാരിച്ചു.
ആരോഗ്യമേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ദേശീയപാതയിൽ തിരുവിഴ ജംഗ്ഷനിൽ നിന്ന് ഡി.വി.എച്ച്.എസ്.എസി ലേക്ക് വിളംബര റാലി നടത്തി.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാരാരിക്കുളം വടക്ക്,തണ്ണീർമുക്കം,ചേർത്തല തെക്ക്,കടക്കരപ്പള്ളി,കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളാണ് ആരോഗ്യ മേളയിൽ പങ്കെടുത്തത്.