
അമ്പലപ്പുഴ: സിനിമാ താരം കോബ്രാ രാജേഷ് നേതൃത്വം നൽകുന്ന വി.ഡി.രാജപ്പൻ വാട്സപ് ഗ്രൂപ്പ് പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്കു വേണ്ടി കലാ പരിപാടികൾ അവതരിപ്പിച്ചു. വാട്സപ് ഗ്രൂപ്പ് ചാരിറ്റി രംഗത്ത് 27 വർഷം വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് വിവിധ പരിപാടികൾ അവതരിപ്പിച്ചത്. ശാന്തിഭവന്‍ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കോബ്രാ രാജേഷ് അദ്ധ്യക്ഷനായി . കമാൽ. എം. മാക്കിയിൽ മുഖ്യപ്രഭാഷണം നടത്തി. ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവ് ബി. ജോസുകുട്ടിയെ ചടങ്ങിൽ ആദരിച്ചു. ദേവൻ തിരുമേനി,വിജയൻ, ബ്ലോക്ക് പഞ്ചായത്തംഗം എം. ഷീജ,ബേബി പാറക്കാടൻ, സിനിമാതാരം അശ്വതി, ദേവസ്യഅരമന,പി.എ.കുഞ്ഞുമോൻ,ദീപക്,ബി.ജോസുകുട്ടി,പി.വി. ആൻണി എന്നിവർ സംസാരിച്ചു. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള വി.ഡി. രാജപ്പൻ വാട്സപ് ഗ്രൂപ്പിലെ കലാകാരന്മാരാണ് ശാന്തിഭവനിലെ അന്തേവാസികൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചത്.