jv

ഹരിപ്പാട്: എസ്. എൻ.ഡി.പി യോഗം 6415-ാം നമ്പർ പല്ലന കുമാരകോടി മഹാകവി കുമാരനാശാൻ സ്മാരക ശാഖയിൽ വിദ്യാഭ്യാസ കാഷ് അവാർഡ് പഠനോപകരണ വിതരണവും യൂണിയൻ പ്രസിഡന്റ്‌ കെ.അശോകപണിക്കർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ. മോഹനൻ അദ്ധ്യക്ഷനായി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്ടർ പ്രൊഫ.സി.എം.ലോഹിതൻ എന്നിവർ അനുഗ്രഹ പ്രഭാഷണവും പഠനോപകരണ വിതരണവും നിർവ്വഹിച്ചു. കൺവീനർ വി.വിജയൻ സ്വാഗതവും കമ്മറ്റി അംഗം കാർത്തികേയൻ നന്ദിയും പറഞ്ഞു.