ഹരിപ്പാട്: രാഹുൽഗാന്ധി എം.പി യുടെ ഓഫീസ് തകർക്കുകയും ഗാന്ധിജിയുടെ ഫോട്ടോ നിലത്തടിച്ചു പൊട്ടിക്കുകയും ചെയ്ത സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്. എഫ്.ഐ ഗുണ്ടകളെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചു ആറാട്ടുപുഴ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും, യൂത്ത് കോൺഗ്രസ്‌, കെ.എസ്. യു, ഐ.എൻ. ടി.യു.സി, മഹിളാ കോൺഗ്രസ്‌ എന്നീ സംഘടനകളുടെയും ആഭിമുഖ്യത്തിൽ മാർച്ച്‌ നടത്തി. വലിയഴീക്കൽ ശ്രീ മുരുകാ ക്ലബ്ബിന് സമീപത്തു നിന്നും ആരംഭിച്ച മാർച്ച് തറയിക്കടവ് ജംഗ്ഷൻ വഴി വലിയഴീക്കൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം ഡി.സി.സി അംഗം കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. ആറാട്ടുപുഴ സൗത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജി.എസ് സജീവൻ അദ്ധ്യക്ഷനായി. നോർത്ത് മണ്ഡലം പ്രസിഡന്റ്‌ രാജേഷ് കുട്ടൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അച്ചു ശശിധരൻ, എൻ.ജി.ഒ അസോസിയേഷൻ നിർവഹക സമിതി അംഗം വേണു, പ്രൈമറി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് സെക്രട്ടറി ടി.എ.റാഫി, മെമ്പർമാരായ ഹിമഭാസി, ജയപ്രസാദ്, ഹേമേഷ്, ഐ.എൻ.ടി.യു.സി പ്രസിഡന്റ്‌ സുഭഗൻ, മഹിളാ കോൺഗ്രസ്‌ പ്രസിഡന്റ്‌ സംഗീത, സുനു ഉദയലാൽ, കാർത്തിക് സുരേന്ദ്രൻ, ചന്ദ്രബാബു, വിജയൻ, എൻ. എൻ . ദാസ് തുടങ്ങിയവർ സംസാരിച്ചു.