ഹരിപ്പാട്: യൂത്ത് കോൺഗ്രസ് മുതുകുളം മണ്ഡലം കമ്മറ്റിയുടെ പുതിയ പ്രസിഡന്റായി ഹരികൃഷ്ണൻ മങ്ങാട്ട് ചുമതലയേറ്റടുത്തു. മുതുകുളം കോൺഗ്രസ് ഭവനിൽ കൂടിയ യോഗം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വേണു പ്രസാദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വിഷ്ണു.ആർ.ഹരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സുജിത്.എസ്.ചേപ്പാട്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആർ.രാജഗോപാൽ, ചിറ്റയ്ക്കാട്ട് രവീന്ദ്രൻ,ബി.ഡി.സി.എൽ സംസ്ഥാന വൈസ് പ്രസിഡന്റ് രവിപുരത്ത് രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗം എ.സുനിത,വിശ്വ രാജൻ, പി.രഘു തുടങ്ങിയവർ സംസാരിച്ചു.