medical-camp

പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 959-ാം നമ്പർ പെരുമ്പളം ശാഖാ യോഗത്തിന്റേയും പൂച്ചാക്കൽ മെഡിക്കൽ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു. ശാഖാ പ്രസിഡന്റ് വി.എസ്. ബിനുലാൽ ഉദ്ഘാടനം ചെയ്തു. മധു പുളിക്കിൽ അദ്ധ്യക്ഷനായി. പൂച്ചാക്കൽ മെഡിക്കൽ സെന്റർ പ്രതിനിധി എസ്.രാജേഷ്, ഗൈനക്കോളജി വിഭാഗം ഡോ: വത്സമ്മ കെ.ജെറോം, ഡോ: രാജേന്ദ്രപ്രസാദ്, ഡോ: കുട്ടപ്പൻ , ഡോ: ഹയറുന്നിസ, ജനറൽ സർജറി വിഭാഗം ഡോ: അനൂപ് നായർ , പൂച്ചാക്കൽ മെഡിക്കൽ സെന്റർ മാനേജർ സത്താർ തുടങ്ങിയവർ നേതൃത്വം നൽകി.