ഹരിപ്പാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിച്ച എസ് .എഫ് .ഐ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മുതുകുളത്ത് പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണൻ മങ്ങാട്ട് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി സുജിത്.എസ്. ചേപ്പാട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വിഷ്ണു. ആർ.ഹരിപ്പാട് മുഖ്യ പ്രഭാഷണം നടത്തി. ബി.വേണുപ്രസാദ്, ആർ. രാജഗോപാൽ, ചിറ്റയ്ക്കാട്ട് രവീന്ദ്രൻ, രവിപുരത്ത് രവീന്ദ്രൻ, വിശ്വ രാജൻ, പി. രഘു, ഡാനി സത്യൻ, അരുൺ, ഷാഫി, പ്രശാന്ത്, സായി തുടങ്ങിയവർ സംസാരിച്ചു.