vf

ആലപ്പുഴ: ഒളിമ്പിക് വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ ബാസ്‌കറ്റ്‌ ബാൾ അസോസിയേഷന്റെയും നേതൃത്വത്തിൽ ജില്ലാതല ബാസ്‌കറ്റ്‌ബാൾ മത്സരം
സംഘടിപ്പിച്ചു. ജില്ലാ ബാസ്‌കറ്റ്‌ബാൾ അസോസിയേഷൻ ഗ്രൗണ്ടിൽ സീനിയർ,ജൂനിയർ കാറ്റഗറികളിൽ നടന്ന മത്സരത്തിൽ ഗ്രീൻസ് ക്ലബ്, സെന്റ് മൈക്കിൾസ് തത്തംപള്ളി, ലിയോ തേർട്ടീന്ത്, ആലപ്പി ബാസ്‌കറ്റ് ബോളേഴ്സ് എന്നീ ടീമുകൾ പങ്കെടുത്തു.
ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു മത്സരങ്ങൾ ഉദാഘാടനം ചെയ്തു. ജില്ലാ ബാസ്‌കറ്റ്‌ബാൾ അസോസിയേഷൻ സെക്രട്ടറി ബി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. എം.ജി.യൂണിവേഴ്‌സിറ്റി ബാസ്‌കറ്റ് ബാൾ പരിശീലകൻ സുനിൽ നടരാജൻ, മനോജ് വർഗീസ്, ഷീജ മനോഷ്, ഒളിമ്പിക് അസോസിയേഷൻ കോ ഓർഡിനേറ്റർ വിമൽപക്കി, പരിശീലകരായ ജയശങ്കർ, നൗഷാദ്, അഡ്വ.സുധീഷ് ടി. ,ജോർജ് ജോസഫ്, അനസ് എന്നിവർ പങ്കെടുത്തു.