ആലപ്പുഴ: കേന്ദ്രസർക്കാർ പദ്ധതികൾ വിശദീകരിക്കുന്നതിന് ആലപ്പുഴ ടൗൺ 174-ാം നമ്പർ ബൂത്ത് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രവർത്തിരോടൊപ്പം ഹൗസ് ബോട്ടിൽ പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മൻ കീ ബാത്ത് ശ്രവിച്ചു. തുടർന്ന് യോഗം ഉദ്ഘാടനം ചെയ്ത് കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പരിപാടികളും പദ്ധതികളും കെ.സുരേന്ദ്രൻ വിശദീകരിച്ചു. ബൂത്ത് പ്രസിഡന്റ് എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അദ്ധ്യക്ഷൻ എം.വി. ഗോപകുമാർ, ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ, സംസ്ഥാന സമിതി അംഗം കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ സെൽകോഡിനേറ്റർ അരുൺ അനിരുദ്ധൻ, മണ്ഡലം പ്രസിഡന്റ് സജി പി. ദാസ്, ബൂത്ത് സെക്രട്ടറി സനൽ കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, ഡി. ജി. സാരഥി, ജില്ലാ മീഡിയ കൺവീനർ അജിത് പിഷാരത്ത് തുടങ്ങിയവർ പങ്കെടുത്തു.