ആലപ്പുഴ: പാണ്ടങ്കരി സെന്റ് ജോർജ് ബോട്ട് ക്ലബ്‌ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നടന്നു. പ്രസിഡന്റ് ജോൺ.പി എബ്രഹം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബിജു മുളപ്പൻചേരി, സ്റ്റാർലി ജോസഫ്, മുൻ പഞ്ചായത്ത്‌ മെമ്പർ റോയി ഊരാംവേലിൽ, തൊമ്മച്ചൻചാക്കോ, എസ്. സനിൽ കുമാർ, പ്രസിദ് രവീന്ദ്രൻ, മനോജ്‌ മണക്കളം, ബിപിൻ പൊള്ക്കൽ, ജോഷി തോമസ്, എന്നിവർ സംസാരിച്ചു. ജോൺ.പി.എബ്രഹാം(പ്രസിഡന്റ്‌ ),സനിൽ തൊണ്ണൂറിൽ (സെക്രട്ടറി ,)എസ്. സനിൽ കുമാർ ( ട്രഷർ ) എന്നിവരെ തിരഞ്ഞെടുത്തു.