kuttanad

ആലപ്പുഴ: കേന്ദ്ര സർക്കാരിനെ പ്രീതിപ്പെടുത്തി കേസുകളിൽ നിന്നും രക്ഷപെടാൻ മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് എസ്.എഫ്.ഐ ക്കാരെക്കൊണ്ട് ആക്രമിപ്പിച്ചതെന്ന് കുട്ടനാട് നോർത്ത് ബ്ലോക്ക് കമ്മിറ്റി പറഞ്ഞു. പ്രതിഷേധ പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു . ജോസഫ് ചേക്കോടൻ, ജി. സൂരജ്, ജോഷി കൊല്ലാറ, എം.എം.ജോസഫ് , റോബിൻ കഞ്ഞിക്കര, അമ്പിളി.റ്റി.ജോസ് , കെ.പ്രസാദ്, എൻ.സി.ബാബു , അപ്പച്ചൻ മുട്ടത്ത് , റ്റി.ഡി. അലക്സാണ്ടർ , സിബി മൂലംകുന്നം , വിജയകുമാർ പൂമംഗലം,

ബിജു വലിയവീടൻ , ഡി.ബിജോമോൻ , ശശികുമാർ നല്ലറയ്ക്കൽ, എ.കെ.സോമനാഥൻ , എ.കെ.ഷംസുധൻ, റ്റി.റ്റി.തോമസ്, ജോബ് കണ്ണങ്കര, സെബാസ്റ്റ്യൻ , ബിജു കോടത്തുശ്ശേരി, ഷാജി ചെറുകാട് ,സന്തോഷ് തോമസ്, രമണൻ ചിറത്തറ,അലക്സാണ്ടർ പുത്തൻപുര, സിന്ധു സൂരജ്, മായാദേവി,നീനു ജോസഫ് ,സുനിലാൽ .ജി, ചാച്ചപ്പൻ വേലിയാത്ത്, സുഗതൻ, ലിജോ മാത്യു, ഷൈജേഷ്.എസ്, ബിജു ജോൺ , സജി കോടുതറ, സനിൽകുമാർ , സജി ആറ്റിത്തറ തുടങ്ങിയവർ സംസാരിച്ചു.