
ചേർത്തല: ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലഘട്ടം മുതൽ വലിയ വെല്ലുവിളി നേരിട്ട കാറ്ററിംഗ് വ്യവസായത്തെ സഹായിക്കുവാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി ഇളവ് ചെയ്യണമെന്നും ഈ മേഖലവൻ കുത്തകകൾ പിടിച്ചടക്കാൻ ശ്രമിക്കുന്നത് തടയണമെന്നും ജില്ലാ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.
ചേർത്തലയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എം.കെ.ആന്റണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.സുനുകുമാർ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മനോജ് മാധവശേരി, സെക്രട്ടറി പി.വി. മാത്യു,കെ.കെ. കബീർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ജെ ജോസഫ്,ലിയോൺ കെ ജോസഫ്,ടോമി ജോസഫ് (രക്ഷാധികാരികൾ),എം.കെ ആന്റണി (ജില്ലാ പ്രസിഡന്റ്),ബ്രൈറ്റ് സെബാസ്റ്റ്യൻ (സെക്രട്ടറി ),എം.എ .റിജാസ് (ട്രഷറർ) എന്നിവരേയും തിരഞ്ഞെടുത്തു.