അമ്പലപ്പുഴ: ക്ഷേത്രത്തിൽതൂക്ക് വിളക്ക് മോഷണം. കാക്കാഴം കായിപ്പള്ളി ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ക്ഷേത്രത്തിലെ മൂന്ന് തൂക്കുവിളക്കുകൾ നഷ്ടമായി. രാവിലെ ക്ഷേത്രജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.