
മാന്നാർ: കുരട്ടിക്കാട് തപസ്യ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും നോട്ടുബുക്കുകൾ വിതരണം ചെയ്യുകയും ചെയ്തു. അനുമോദനയോഗം മാന്നാർ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മധു മീനത്തേതിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിംപടിപ്പുരയ്ക്കൽ വിജയികളെ അനുമോദിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ വത്സലാ ബാലകൃഷ്ണൻ, ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്ഗാർഡൻ ആൻഡ് റിസർച്ച് കൺട്രോളർ കെ.വേണുഗോപാൽ എന്നിവർ വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്തു. ക്ലബ് അംഗങ്ങളായ പി.വി സന്തോഷ്‌കുമാർ, പുഷ്പരാജ് ടി.എ, കെ.ജി സുമോദ്, ശ്യാമ താഴത്തേതിൽ എന്നിവർ സംസാരിച്ചു.