
ആലപ്പുഴ: ഏവൂർ ചേപ്പാട് ചാമ്പക്കണ്ടം പട്ടികജാതി കോളനിയിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് അംബേദ്കർ പ്രോഗ്രസീവ് ഡെമോക്രാറ്റീവ് ഫോറം (എ.പി.ഡി.എഫ് ) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിനു മുന്നിൽ നടത്തിയ ധർണ എ.പി.ഡി.എഫ് സംസ്ഥാന ചെയർമാൻ എസ്. രാജപ്പൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ വൈസ് ചെയർമാൻ ഡോ. ഷിബു ജയരാജ്, ജനറൽ സെക്രട്ടറി ഷാജു വി.ജോസഫ്, ട്രഷറർ അഡ്വ. സി.ജെ.ജോസ്, ജില്ലാ പ്രസിഡന്റ് കെ.ടി.ബേബി ചമ്പക്കുളം, ജില്ലാ ജനറൽ സെക്രട്ടറി വി. ചന്ദ്രശേഖരൻ, അനിൽകുമാർ, ടി.ജെ.ഗിരിജമ്മ, ടൈറ്റസ് ജോസഫ്, സൂരജ് മന്മഥൻ, സജ്ജൻ എഴുമറ്റൂർ, സതീഷ് കുമാർ, ഗണേഷ് പുറക്കാട് എന്നിവർ സംസാരിച്ചു.