
അമ്പലപ്പുഴ: രാജ്യത്ത് മികച്ച സേവനകൾ നൽകേണ്ട പട്ടാളക്കാരെ ദിവസ ജോലിക്കാർ ആക്കുകയാണ് കേന്ദ്ര ഗവൺമെൻറ് ഇപ്പോൾ ചെയ്യുന്നതെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എ.പി.മോഹനന്റെ 36-മത് അനുസ്മരണ സമ്മേളനവും രക്തസാക്ഷിത്വ ദിനവും പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ. ഇ.കെ.ജയൻ അദ്ധ്യക്ഷനായി .എം.ഷീജ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി .ജെ. ആഞ്ചലോസ് അനുസ്മരണ പ്രഭാഷണം നടത്തി. വി.സി. മധു, പി.എസ്.എം ഹുസൈൻ, ആർ.അനിൽകുമാർ, ബി.നസീർ,സി.വാമദേവ്, സി.രാധാകൃഷ്ണൻ, പി.സുരേന്ദ്രൻ, അഡ്വ.ആർ.ശ്രീകുമാർ ,വി.ആർ.അശോകൻ, കെ .എം. ജുനൈദ്, പി. എച്ച്.ബാബു, ജയാപ്രസന്നൻ, ഡി.പ്രേംചന്ദ്, എം.സജേഷ്, കെ .എഫ്.ലാൽജി എന്നിവർ പ്രസംഗിച്ചു.