photo

ആലപ്പുഴ: എസ്.എൻ.ഡി.പി.യോഗം വാടക്കൽ പടിഞ്ഞാറ് 3676-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണവും സ്കോളർഷിപ്പ് വിതരണവും പ്രതിഭകളെ ആദരിക്കലും യോഗം ഉദ്ഘാടനവും അമ്പലപ്പുഴ എസ്.എൻ.ഡി.പി.യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പി. ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു. നോട്ട്ബുക്ക് വിതരണവും പി.ജി വിദ്യാർത്ഥികളെ ആദരിക്കലും നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജും സ്കോളർഷിപ്പ് വിതരണം അമ്പലപ്പുഴ യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ് , ബീച്ച് വാർഡ് കൗൺസിലർ എൽജിൻ റിച്ചാർഡ്, ഗുരുമന്ദിരം വാർഡ് കൗൺസിലർ രമ്യാ സുർജിത്ത് എന്നിവരും നിർവഹിച്ചു. മോളി ജേക്കബ് , പി.കെ. സോമൻ, പി. അജിത്ത്, സി.എസ്. സുജിത്ത്, ജാസ്മിൻ എന്നിവർ സംസാരിച്ചു. പി.കെ. അജികുമാർ സ്വാഗതവും കെ.എസ്. രാജീവൻ നന്ദിയും പറഞ്ഞു.