
ആലപ്പുഴ: കുട്ടികളിൽ ശാസ്ത്രാടിത്തറ പാകുന്നതിനായി യു.പി, ഹൈസ്‌കൂൾ കുട്ടികൾക്കായി കൊച്ചി സർവ്വകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി 'യങ് സയന്റിസ്റ്റ് ഫോറം' കോഴ്സ് സംഘടിപ്പിക്കുന്നു. ജൂലായ് 16 മുതൽ ഒക്ടോബർ 15 വരെ ശനിയാഴ്ചകളിൽ പത്തു മുതൽ നാലു വരെയാണ് കോഴ്സ്. അഞ്ച് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. സയൻസ് പാർക്കുകൾ, സയൻസ് ലാബുകൾ, കുസാറ്റ് ഡിപ്പാർട്ട്മെന്റ് വിസിറ്റുകൾ, പ്രഗത്ഭരുടെ ശാസ്ത്ര പ്രഭാഷണങ്ങൾ, പ്രോജക്റ്റ് തയ്യാറാക്കൽ, സയൻസ് കമ്മ്യൂണിക്കേഷൻ, വ്യക്തിത്വവികസനം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം അടങ്ങുന്നതാണ് കോഴ്സ്. കോഴ്സ് ഫീ (സ്റ്റഡി മെറ്റീരിയൽസ് അടക്കം) 4,000 രൂപ. വിശദവിവരങ്ങൾക്ക് ഫോൺ: 9188219863. csiscusat@gmail.com.