
ആലപ്പുഴ: ചെലവുചുരുക്കലിന്റെ പേരിൽ സംസ്ഥാനത്താകമാനം കെ.എസ്.ആർ.ടി.സി ഡിപ്പോകൾ അടച്ചു പൂട്ടാനുള്ള സർക്കാർ നീക്കത്തിനെതിരേ പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. നാലും അഞ്ചും ഡിപ്പോകൾ ചേർത്ത് ക്‌ളസ്റ്ററുകൾ രൂപീകരിച്ച് ഡിപ്പോകളുടെ പ്രവർത്തനം കുറച്ചു കൊണ്ടു വരുവാനുള്ള മാനേജ്‌മെന്റ് നീക്കം പെൻഷൻകാരെ ബുദ്ധിമുട്ടിക്കും. പെൻഷനേഴ്‌സ് ഓർഗനൈസേഷൻ യൂണിറ്റ് കമ്മിറ്റി യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. അവകാശങ്ങൾ നേടിയെടുക്കാൻ സമരം വീണ്ടും തുടങ്ങുന്നതിനെ സംബന്ധിച്ചു ഓർഗനൈസേഷൻ ഗൗരവമായി ചിന്തിക്കുമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി.തമ്പുരാൻ പറഞ്ഞു. യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ, ജി.തങ്കമണി, എം.പി.പ്രസന്നൻ, കെ.എം.സിദ്ധാർഥൻ, കെ.ജെ.ആൻറണി, എ.ബഷീർകുട്ടി, ടി.സി.ശാന്തിലാൽ, എസ്.പ്രേംകുമാർ, ബി.ഗോപകുമാർ, എം.പുഷ്പാംഗദൻ, എം.ജെ.സ്റ്റീഫൻ, പി.കെ.നാണപ്പൻ, വി.പി.രാജപ്പൻ, എ.എസ്.പത്മകുമാരി, ഇ.എ.ഹക്കീം, കെ.ടി.മാത്യു, എൻ.സോമൻ, എം.അബൂബക്കർ, ബി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.