hostel

ആലപ്പുഴ: കേരളാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജ് സ്‌പോർട്‌സ് അക്കാ‌‌ദമിയിലേയ്ക്ക് 2022-23 അദ്ധ്യയന വർഷത്തിലേയ്ക്കുള്ള ബാസ്‌കറ്റ് ബാൾ കോളേജ് സ്‌പോർട്‌സ് ഹോസ്റ്റൽ സെലക്ഷൻ (പെൺകുട്ടികൾ) ജൂലായ് 7ന് സെന്റ് ജോസഫ്‌സ് കോളേജിൽ നടക്കും. സെലക്ഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന പ്ലസ് ടു/ വി.എച്ച്.എസ്.സി പാസായ കായിക താരങ്ങൾ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്ലസ് ടു മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് കോളേജ് ബാസ്‌കറ്റ് ബാൾ കോർട്ടിൽ ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 0477 2253090.