ആലപ്പുഴ: പ്രഥമ സംസ്ഥാന റവന്യൂ കലോത്സവത്തിൽ ജില്ലയെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥർക്ക് കളക്ടറേറ്റിൽ സ്വീകരണം നൽകി. കളക്ടർ ഡോ. രേണു രാജിന്റെ നേതൃത്വത്തിൽ മധുരവും പൂച്ചെണ്ടും നൽകിയായിരുന്നു സ്വീകരണം. എ.ഡി.എം എസ്. സന്തോഷ് കുമാറും സന്നിഹിതനായിരുന്നു. ആകെ 177 പോയിന്റോടെ കലോത്സവത്തിൽ ജില്ലാ ആറാം സ്ഥാനത്തെത്തി. ജില്ലാതലത്തിൽ നടന്ന മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയവരാണ് സംസ്ഥാന കലോത്സവത്തിൽ മാറ്റുരച്ചത്. ജില്ലയെ പ്രതിനിധികരിച്ച് വിവിധ ഇനങ്ങളിൽ സമ്മാനം നേടിയവർചുവടെ. ഒന്നാം സ്ഥാനം കരസ്ഥമാക്കിവർ: ഷിജു ജോസ് (ഫിനാൻസ് ഓഫീസർ കളക്ടറേറ്റ് ഹിന്ദുസ്ഥാനി സംഗീതം), ബി. ഇന്ദുഷ (ഡ്രാഫ്റ്റ് വുമൻ, റീസർവ്വേ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് ചെങ്ങന്നൂർ കവിതാലാപനം), ടി. രഞ്ജിത്ത് (ഓഫീസ് അറ്റൻഡന്റ്, കളക്ടറേറ്റ് ഉപന്യാസ രചന, പ്രസംഗം). രണ്ടാം സ്ഥാനം നേടിയവർ :ഡി.വിനയചന്ദ്ര ദേവ് (താലൂക്ക് ഓഫീസ് മാവേലിക്കര കർണാടക സംഗീതം), വിനോദ് ജോൺ (ജൂണിയർ സൂപ്രണ്ട്, കളക്ടറേറ്റ് വയലിൻ വെസ്റ്റേൺ,ഗിറ്റാർ). മൂന്നാം സ്ഥാനം നേടിയവർ: ഷിജു ജോസ് (ഫിനാൻസ് ഓഫീസർ കളക്ടറേറ്റ് വയലിൻ കർണാട്ടിക്), ആർ. ഉമാദേവി (സീനയർ ക്ലർക്ക്, താലൂക്ക് ഓഫീസ് അമ്പലപ്പുഴ,മോഹിനിയാട്ടം), ടി. രഞ്ജിത്ത് (ഓഫീസ് അറ്റൻഡന്റ്, കളക്ടറേറ്റ് കഥാരചന),സിനിമാറ്റിക് ഡാൻസ്, ഒപ്പന, ഏകാങ്ക നാടകം എന്നീ ഗ്രൂപ്പ് ഇനങ്ങളിലും ജില്ല മൂന്നാം സ്ഥാനം നേടി. കായിക മേളയിൽ 100 മീറ്റർ ഓട്ടത്തിലും ലോംഗ് ജമ്പിലും കളക്ടറേറ്റിലെ എൽ.ഡി ടൈപ്പിസ്റ്റ് ശാന്തി കൃഷ്ണൻ മൂന്നാം സ്ഥാനം നേടി.