
അമ്പലപ്പുഴ: അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെരിറ്റ് ഈവനിംഗ് ഉദ്ഘാടനവും, അവാർഡ് ദാനവും എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് അദ്ധ്യക്ഷനായി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കവിത മുഖ്യപ്രഭാഷണം നടത്തി. കേരള ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ടി.തിലകരാജ്,ഗ്രന്ഥശാല സെക്രട്ടറി എൻ.എസ്.ഗോപാലകൃഷ്ണൻ. എ.ഓമനക്കുട്ടൻ, ബി.ശ്രീകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപരിപഠന കരിയർ ഗൈഡൻസ് ക്ലാസിന് രാഹുൽ ആർ. പിള്ളയും ബാലസാഹിത്യ ക്ലാസിന് പുന്നപ്ര ജ്യോതികുമാറും നേതൃത്വം നൽകി.