ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 2021-22 വർഷത്തെ സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം ബോർഡ് ചെയർമാൻ എം.സുരേന്ദ്രൻ നിർവഹിച്ചു.

ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ബോർഡ് ഡയറക്ടർ ബേബി കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ എം.ജി.സുരേഷ്, ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ സി.എസ്.സതീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അഞ്ചു വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പും പാരിതോഷികവും നൽകി.