ആലപ്പുഴ: സ്റ്റേറ്റ് ഡേറ്റാ സെന്ററിലെ വാട്ടർ അതോറിട്ടിയുടെ സെർവറുകളിൽ സോഫ്റ്റ് വെയർ അപ്‌ഡേഷനും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ 28, 29, 30 തീയതികളിൽ കാഷ് കൗണ്ടറുകളിലോ ഓൺലൈനിലോ കുടിവെള്ള ചാർജ് സ്വീകരിക്കലും അനുബന്ധ സേവനങ്ങളും ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.