ph

കറ്റാനം:കേരള സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ഭരണിക്കാവ് പഞ്ചായത്ത് പതിനഞ്ചാം വാർഡും കട്ടച്ചിറ ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറും ചേർന്ന് ആരംഭിച്ച കൃഷിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ നിർവഹിച്ചു.പഞ്ചായത്തംഗം എസ്.അജോയ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തൈ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പി. മാത്യു നിർവ്വഹിച്ചു, കൃഷി ഓഫീസർ പൂജ .വി.നായർ, രാജി, ആർ.ഷൈലജ, ഷിറോസ്,എം.ഭാസുരൻ, സെയ്തു കുഞ്ഞ്,സ്കൂൾ പ്രിൻസിപ്പൽ സാജി ശ്രീകുമാർ ,അഡ്മിനിസ്ട്രേറ്റർ രാജീവ് ഉണ്ണിത്താൻ, അദ്ധ്യാപകരായ ഡോ. ഇന്ദിര,വീണ വിജയൻ ,വിനിത, പ്രീത, ജ്യോതി എന്നിവർ സംസാരിച്ചു.