ആലപ്പുഴ: നഗരത്തിൽ സി.സി.എൻ.ബി റോഡിൽ കൊമേ‍‍‍‍‍ഴ്സ്യൽ കനാലിനും വാടക്കനാലിനും കുറുകെയുള്ള മുപ്പാലം പാലത്തിലേക്ക് പ്രീ കാസ്റ്റ് ബീമുകൾ എത്തിക്കുന്ന ജോലികൾ ആരംഭിക്കുന്നതിനാൽ എസ്.പി ഓഫീസിനു മുന്നിലുള്ള റോഡിലും സി.സി.എൻ.ബി റോഡിലും വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ സമീപത്തെ റോഡുകളിലൂടെ പോകണം.