കായംകുളം: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് പുതുപ്പള്ളി നോർത്ത് മണ്ഡലം കമിറ്റിയുടെ അഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് ബാബു മുനമ്പേൽ,ഡി.സി.സി ജനറൽ സെക്രട്ടറി എസ്.രാജേന്ദ്രൻ ,ഡി.സി.സി മെമ്പർ ബിജു ഡേവിഡ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരിത ബാബു, പഞ്ചായത്ത് മെമ്പർ മിനി മോഹൻ, ബാബു കോൺഗ്രസ് നേതാക്കളായ സന്തോഷ് ചക്കലത്തറ ,ബാബു പുത്തൻപുരയിൽ ,ജി, ശിവരാമൻ, പ്രിയദേവ്, അജിത്,തങ്കൻ ചെറുവള്ളിൽ ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഖിൽ ദേവ് ,പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ഹാരീസ് എന്നിവർ നേതൃത്വം നൽകി.