കായംകുളം: ഗുരുധർമ പ്രചാരണ സഭ ചിറക്കടവം യൂണിറ്റ് രുപീകരിച്ചു. കേന്ദ്ര സമിതി അംഗം എം. രവീlന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്‌. ഇ റോയ് അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി വിജയകുമാർ ഹരിദാസ് ശിവരാമൻ ,ശിവപ്രസാദ്, രഘുനാഥൻ,ചന്ദ്രികാ ഗോപിനാഥ്, വിലാസിനി ഹരിദാസ് എന്നിവർ സംസാരിച്ചു.

യൂണിറ്റ് രക്ഷാധികാരിയായി വി.ആർ വിജയൻ, പ്രസിഡന്റായി ശോഭനാ ദേവരാജൻ, വൈസ് പ്രസിഡന്റായി അനിത ബാബു, സെക്രട്ടറിയായി ഗിരിജാ വിജയൻ, ട്രഷററായി ശകുന്തള സുദർശൻ, ജോയിന്റ് സെക്രട്ടറിയായി ശുഭ ജയപ്രസാദ് എന്നിവരെ തിരഞ്ഞെടുത്തു.