 
മാവേലിക്കര: സി.പി.എം ജില്ലാ കമ്മിറ്റിയംഗം, മാവേലിക്കര ഏരിയാ സെക്രട്ടറി, കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം മാവേലിക്കര കാർഡ് ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ക്ലാപ്പന കൊട്ടക്കാട്ട് വീട്ടിൽ കെ.ഒ അബ്ദുൾ ഷുക്കൂർ (84) നിര്യാതനായി. ഖബറടക്കം വരവിള ജുമാ മസ്ജിദിൽ നടന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: അബ്ദുൾ ഖാദർ (കെ.ജി.ടി.എ മുൻ കൊല്ലം ജില്ലാ സെക്രട്ടറി), കെ.ഒ ഹബീബ് (സി.ഐ.ടി.യു അഖിലേന്ത്യ വൈസ്പ് രസിഡന്റ്), പരേതരായ ഷംസുദ്ദീൻ കുഞ്ഞ് (മേനി സമര നായകൻ), ഐഷാബായി (നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കർ), സൈനാബായി, താജുദ്ദീൻ (റിട്ട. ഡി.വൈ.എസ്.പി).
സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ, കൊല്ലം ജില്ലാ സെക്രട്ടറി സുദേവൻ, എ.എം ആരിഫ് എം.പി, ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.പ്രസാദ്, കെ.രാഘവൻ, അഡ്വ.ജി.ഹരിശങ്കർ, കെ.എച്ച് ബാബുജാൻ, ജി.വേണുഗോപാൽ, ജി.രാജമ്മ, മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ, കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി ജയപ്രകാശ്, കായംകുളം ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ, ചാരുംമൂട് ഏരിയ സെക്രട്ടറി ബി.ബിനു, ജില്ലാ കമ്മിറ്റിയംഗങ്ങളായ മുരളി തഴക്കര, കോശി അലക്സ്, ആർ.രാജേഷ്, ലീല അഭിലാഷ്, വി.ശിവദാസൻ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, പി.കെ ബാലചന്ദ്രൻ, പി.ആർ വസന്തൻ, ദീപ്തി രവീന്ദ്രൻ, മിനി മോൾ എന്നിവരടക്കം നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.