sndp

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കാട്ടൂർ 617ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും നിർദ്ധന കുടുംബത്തിന് ചികിത്സാസഹായവും നൽകി. ശാഖയിലെ മുഴുവൻ അംഗങ്ങളുടെയും കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.പി.സാബു അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ യൂണിയൻ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗങ്ങളായ പി.വി.സാനു, എ.കെ.രംഗരാജൻ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത, വാർഡ് മെമ്പർ ശിഖിവാഹനൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സി.പി.ചിദംബരൻ സ്വാഗതവും എസ്.എൻ.ഡി.പി യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം എസ്.ശ്യാംകുമാർ നന്ദിയും പറഞ്ഞു.