
തുറവൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പി.എൻ.പണിക്കർ അനുസ്മരണവും വായന പക്ഷാചരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയകുമാർ ഉദ്ഘാടനം ചെയ്തു.ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സി.ടി.വിനോദ് അദ്ധ്യക്ഷനായി. വാർഡ് അംഗങ്ങളായ ആശാ ഷാബു, രിണമോൾ തുടങ്ങിയവർ സംസാരിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ഷൈലജൻ കാട്ടിത്തറ സ്വാഗതവും പഞ്ചായത്ത് അസി.സെക്രട്ടറി വി.കാർത്തികേയൻ നന്ദിയും പറഞ്ഞു.