chengannoor-block

മാന്നാർ: ഏക ആരോഗ്യം- ആരോഗ്യ മേള 2022 ചെങ്ങന്നൂർ ബ്ലോക്ക്തല ഉദ്ഘാടനം പുലിയൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ആലപ്പുഴ ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ വത്സലാ മോഹൻ ഉദ്ഘാടനം നിർവഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജിബിൻ പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ കെ.ആർ മോഹനൻ സ്വാഗതം പറഞ്ഞു. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാ രാജീവ്, വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ ടി.സി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ സ്വർണ്ണമ്മ, കെ.ആർ രാധാഭായി, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ വി.നായർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രശ്മി സുഭാഷ്, അലീന വേണു, ഷേർളി സാജൻ, ബീന ചിറമേൽ, എൽസി കോശി, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.നെബു, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ശ്രീകാന്ത് എം.ആർ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ചിത്ര സാബു എന്നിവർ സംസാരിച്ചു.മേളക്ക് മുന്നോടിയായി ബ്ലോക്ക്പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നിന്നും ആരംഭിച്ച വിളംബര ജാഥ പ്രസിഡന്റ് ജിബിൻ പി.വർഗീസ് ഫ്ലാഗ് ഒഫ് ചെയ്തു. മേളയിൽ ഐ.സി.ഡി.എസ്, ആയുഷ്, ഹോമിയോ, എൻ.എച്ച്.എം സ്റ്റാളുകൾ ജനശ്രദ്ധയാകർഷിച്ചു. നേത്രപരിശോധനാ ക്യാമ്പ്, പൂരക പോഷകാഹാര പ്രദർശനം, ക്വിസ് മത്സരം, ജീവിതശൈലീ രോഗനിർണയക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു. മാവേലിക്കര ഗവ.ആയുർവേദ ആശുപത്രി ഡോ.രമ്യ മോഹൻ യോഗ-ധ്യാന പരിശീലന ക്ലാസ് നയിച്ചു. നൂറനാട് എക്സൈസ് പ്രിവന്റീവ് ഓഫീസർ സജികുമാർ.പി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസിനു നേതൃത്വം നൽകി.