
ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം ചെന്നിത്തല തൃപ്പെരുന്തുറ 146-ാം നമ്പർ ശാഖായോഗത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ഡോ.എം.പി വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു.ദയകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗങ്ങളായ അനുപ്രകാശ്, ശശികല രഘുനാഥ്, സുജാത അനുപ്രകാശ്, പുഷ്പ ശശികുമാർ, ഉമ താരാനാഥ്, ഉഷ മുരളീധരൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.മുരളീധരൻ(പ്രസിഡന്റ്), രാജേന്ദ്രപ്രസാദ്(വൈസ് പ്രസിഡന്റ്), മോഹനൻ.പി(സെക്രട്ടറി), അനിൽ വെള്ളായിൽ,വിനു.വി,ഓമനക്കുട്ടൻ,അനിൽ കറുകയിൽ, മധു മന്മദൻ,ശോഭ,ശാർങധരൻ,രഘുനാഥ് (കമ്മിറ്റി അംഗങ്ങൾ), യശോധരൻ മണ്ണൂരേത്ത്(യൂണിയൻ മെമ്പർ), ഓമനക്കുട്ടൻ,ഉഷാ മുരളീധരൻ, ശോഭ(പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.