ചേർത്തല:സംസ്ഥാന കൃഷിവകുപ്പു വഴി കാർഷികമേഖലയിൽ നടപ്പാക്കിയ ഒരുലക്ഷം കർഷകർക്കായുളള പ്രത്യേക തൊഴിൽദാന പദ്ധതി അംഗങ്ങളോട് സർക്കാർ അവഗണന കാട്ടുന്നതായി ഒരു ലക്ഷം യുവകർഷക സമിതി സംസ്ഥാന കമ്മിറ്റി.അംഗങ്ങളുടെ പെൻഷൻ വിതരണത്തിലെ കാലതാമസവും പെൻഷൻ വർദ്ധിപ്പിക്കാത്തതിനുമെതിരെ സമിതി സമരം തുടങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.പി.ബൈജു, മുകുന്ദലാൽ സമ്പത്ത്,കെ.പി.രഘുനാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എട്ടുവർഷമായി പെൻഷൻ വർദ്ധിപ്പിക്കാത്തത് അനീതിയാണ്.എല്ലാ ക്ഷേമ പെൻഷനും വർദ്ധിപ്പിക്കുമ്പോഴും അംഗങ്ങളുടെ പെൻഷൻ 1000രൂപാമാത്രമാണ് നൽകുന്നത്.കാർഷിക വികസനസമിതിയിൽ നിന്നും സമിതിയംഗങ്ങളെ ഒഴിവാക്കിയിരിക്കുകയാണ്.മരണാനന്തര സഹായവും അട്ടിമറിക്കുകയാണ്.തുടർച്ചയായ അവഗണനക്കെതിരെ എല്ലാ കളക്ടറേറ്റ് കേന്ദ്രങ്ങളിലും സമരം നടത്തും.ജൂലായ് 6ന് പാലക്കാട് സംസ്ഥാനതല ഉദ്ഘാടനം നടക്കും.