
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിൽ നിന്നുള്ള യോഗം ഡയറക്ടർ ബോർഡ് മെമ്പർ ഡോ.ബി.സുരേഷ്‌കുമാറിന്റെ നിര്യാണത്തിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറം കാർത്തികപള്ളി യൂണിയൻ അനുശോചനം യോഗം കൂടി. ഫോറം യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭാകരൻ അധ്യക്ഷനായി. സെക്രട്ടറി വിനോദ് അനുശോചനം പ്രമേയം അവതരിപ്പിച്ചു. എസ്. എൻ. ഡി. പി യോഗം കാർത്തികപള്ളി യൂണിയൻ പ്രസിഡന്റ് കെ. അശോകപണിക്കർ, സെക്രട്ടറി അഡ്വ. ആർ. രാജേഷ്ചന്ദ്രൻ, യൂണിയൻ കൗൺസിലർകൂടിയായ ഫോറം കേന്ദ്രസമിതി ജോ. സെക്രട്ടറി ദിനു വാലുപറമ്പിൽ, യൂണിയൻ കൗൺസിലർ കെ. സുധീർ, ഫോറം വൈസ് പ്രസിഡന്റ് സന്തോഷ്, ജോ. സെക്രട്ടറി ഗോകുൽദാസ്, ട്രഷറർ രതീഷ്, യൂണിയൻ എക്സിക്യുട്ടീവ് അംഗങ്ങളായ, മുത്ത്, നിഷാദ് എന്നിവർ സംസാരിച്ചു.