ചേർത്തല :പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ജി.ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷന്റെ നവീകരിച്ച ലാബും ഏരിയാ സപ്പോർട്ട് ഓഫീസും ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 9ന് ജി.ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷൻ മാർക്കറ്റിംഗ് മാനേജർ അൻവർ സാദിഖ് ഉദ്ഘാടനം നിർവഹിക്കും.ചേർത്തല സെന്റർ നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപറേഷൻ നോഡൽ സെന്ററായുള്ള അംഗീകാര പ്രഖ്യാപനവും അദ്ദേഹം നടത്തും.
ചേർത്തല വുഡ് ലാൻഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടനത്തിനൊപ്പം ജി.ടെക് കലോത്സവമായി ജി. സൂം സെൻട്രൽ ലെവൽ പരിപാടിയും നടക്കുമെന്ന് അസോസിയേറ്റ് ഡയറക്ടർ റോയി ജോൺ,സെന്റർ ഡയറക്ടർ ജോയ്മാ റോയ്,ഏരിയാമാനേജർ എസ്.രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.