
ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം കാർത്തികപള്ളി യൂണിയൻ 4021-ാം നമ്പർ ലക്ഷ്മിത്തോപ്പ് ശാഖയിലെ പഠനോപകരണ വിതരണ യോഗത്തിന്റ ഉദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ നിർവഹിച്ചു. ശാഖ യോഗം പ്രസിഡന്റ് കെ.സുഗതന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി അഡ്വ.ആർ. രാജേഷ് ചന്ദ്രൻ പഠനോപകരണ വിതരണവും മുഖ്യ പ്രഭാഷണവും നടത്തി. ശാഖ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ടി.പ്രസന്നൻ, ഡി.മനോഹരൻ,എസ്. ഷിബു എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി എം. മുരളി സ്വാഗതവും, വൈസ് പ്രസിഡന്റ് രാജപ്പൻ നന്ദിയും പറഞ്ഞു.