ഹരിപാട് : രമേശ് ചെന്നിത്തല എം. എൽ. എ ഏർപെടുത്തുന്ന മെരിറ്റ് അവാർഡ് " മയൂഖം 2022 " അപേക്ഷകൾ ക്ഷണിച്ചു. എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഹരിപാട് നിയോജക മണ്ഡലത്തിലെ കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്. അർഹരായവർ ഫോട്ടോ , മാർക് ലിസ്റ്റ് , അഡ്രസ് എന്നിവ അവർ പഠിച്ച സ്കൂളുകളിലും . ഹരിപാട് നിയോജക മണ്ഡലത്തിൽ താമസിക്കുകയും നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്കൂളിൽ പഠിച്ചവർ എം. എൽ. എ ഓഫീസിലും എത്തിക്കണമെന്ന് കൺവീനർ എസ് ദീപു അറിയിച്ചു. ഫോൺ : 9446421515. മയൂഖം ആലോചനയോഗത്തിൽ എസ്. ദീപു അധ്യക്ഷത വഹിച്ചു. കെ.കെ സുരേന്ദ്രനാഥ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ , അഡ്വ.വി ഷുക്കൂർ ,എസ്.സുജിത് , ബാബുക്കുട്ടൻ, ഷംസുദീൻ കായിപുറം, വിഷ്ണു.ആർ ഹരിപാട് , കെ.എസ് ഹരികൃഷ്ണൻ ,എം.ശ്രീകുട്ടൻ, അശോകൻ എന്നിവർ സംസാരിച്ചു.