ഹരിപ്പാട്: സേവാഭാരതി ഹരിപ്പാട് നഗരസഭ യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടന്നു. യൂണിറ്റ് പ്രസിഡന്റ് ജി. മുരുകൻ അദ്ധ്യക്ഷനായി. സെക്രട്ടറി പ്രിയ.ടി.പിള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സേവാഭാരതി ജില്ലാ ജന.സെക്രട്ടറി പി.ശ്രീജിത്ത്, ട്രഷറർ ഗണേശ്പാളയത്തിൽ, ആർ.എസ്.എസ് വിഭാഗ് ധർമ്മജാഗരൺ പ്രമുഖ് പി.ശിവദാസൻ, യൂണിറ്റ് രക്ഷാധികാരി കലാമണ്ഡലം കെ .ബാലകൃഷ്ണൻ, എസ്. ഫ്രാൻസിസ്, സാം ജോസ്, മണ്ഡൻ സേവാപ്രമുഖ് എസ്.ജയൻ, എന്നിവർ സംസാരിച്ചു. 2022-23 വർഷത്തെ പുതിയ പ്രസിഡന്റായി.ഡോ. നരായണകുറുപ്പ് , സെക്രട്ടറിയായി എസ്. ഫ്രാൻസിസ്,ട്രഷറായി അനുപ് വാസുദേവ് എന്നിവരെ തിരഞ്ഞെടുത്തു.