tur

തുറവൂർ: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി അരുർ,തൈക്കാട്ടുശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തുറവൂരിൽ സായാഹ്ന ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. അരുർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ അദ്ധ്യക്ഷനായി.കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയകുമാർ ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ഉമേശൻ,കെ.രാജീവൻ,ടി.കെ. പ്രതുലചന്ദ്രൻ , യു. ഡി .എഫ് കൺവീനർ അസീസ് പായിക്കാട്, തൈക്കാട്ടുശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ആർ.രവി , തുറവൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സി.ഒ.ജോർജ് എന്നിവർ സംസാരിച്ചു.