ചേർത്തല:കേരളത്തിലെ കയർ ഉത്പന്ന നിർമ്മാണം മാ​റ്റ്സ് ആൻഡ് മാ​റ്റിംഗ്‌സ്, കയർപിരി മേഖല ഉൾപ്പെടെ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കയർഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കയർബോർഡ് ചെയർമാന് നിവേദനം നൽകി.കയർ ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തി വിദേശ-ആഭ്യന്തര വിപണി വിപുലീകരിക്കുക, ഉത്പാദന വർദ്ധനയ്ക്കായി ഗുണ നിലവാരമുള്ള യന്ത്റങ്ങൾ നൽകുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉണ്ട്.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിൽ ഭാരവാഹികളായ അനിൽകുമാർ ആര്യാട്, എം.ജി.സാബു,കെ.ഡി.ധനേഷ്, മഹേഷ് പട്ടണക്കാട് തുടങ്ങിയവരും ഉണ്ടായിരുന്നു.