photo

ചേർത്തല: കായംകുളം കട്ടച്ചിറ എൻജിനിയറിംഗ് കോളേജിൽ വ്യവസ്ഥ ലംഘിച്ച് അനധികൃതമായി പ്രവേശിച്ച സംഘത്തെ തടയാൻ ശ്രമിച്ച എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ ഭാരവാഹികളേയും യൂത്ത്മൂവ്മെന്റ് ഭാരവാഹികളെയും അന്യായമായി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്റെയും യൂത്ത്മൂവ്മെന്റ്-വനിതാസംഘത്തിന്റെയും നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി.യൂണിയൻ സെക്രട്ടറി ഇൻ ചാർജ് പി.എസ്.എൻ ബാബു, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,യൂണിയൻ കൗൺസിലർമാരായ കെ.സോമൻ, കെ.സി.സുനീത്ബാബു, എം.എസ്.നടരാജൻ എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ടി.കെ.അനിലാൽ,വൈസ് പ്രസിഡന്റ് സഞ്ജു പോക്കാട്ട്, സെക്രട്ടറി ഷിബു പുതുക്കാട്,വനിതാസംഘം യൂണിയൻ പ്രസിഡന്റ് മോളി ഭദ്രസേനൻ,വൈസ് പ്രസിഡന്റ് സുമാഗോപൻ, സെക്രട്ടറി പ്രസന്ന ചിദംബരൻ, ശാഖാ ഭാരവാഹികളായ ടി.എസ്.സജിത്ത്, വി.കെ.മോഹനദാസ്, മുരുകൻ പെരയ്ക്കൻ, പത്മസേനൻ, അനിൽകുമാർ,പുഷ്ക്കരൻ എന്നിവർ നേതൃത്വം നൽകി. യൂണിയൻ ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം കണിച്ചുകുളങ്ങര റെയിൽവെക്രോസ്, കണിച്ചുകുളങ്ങര ചന്ത എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തിരിച്ച് യൂണിയൻ ഓഫീസിന് മുന്നിൽ സമാപിച്ചു.നൂറുകണക്കിന് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു.