rajashekharan
രാജശേഖരൻ

മാന്നാർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാന്നാർ മേൽപാടം പെരുംകണ്ണാരിൽ രാജശേഖരൻ(55) മരിച്ചു. 21 ന് മൂത്തമകൻ രാജേഷിനെ ഖത്തറിലേക്ക് യാത്ര അയക്കാൻ എയർപോർട്ടിൽ പോയി ബൈക്കിന്റെ പിറകിലിരുന്ന് വീട്ടിലേക്ക് വരുമ്പോൾ മാന്നാർ പാവുക്കര കടപ്രമഠംജംഗ്‌ഷന്‌ പടിഞ്ഞാറുവശം ബൈക്കിനുകുറുകെ നായചാടിയാണ് അപകടം സംഭവിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജശേഖരനെ ഉടനെ പരുമലയിലെ സ്വകാര്യആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽകോളേജിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മരിക്കുകയുമായിരുന്നു.

ഭാര്യ: പരേതയായ നിർമ്മല. മക്കൾ: രാജേഷ്(ഖത്തർ), പ്രവീൺ(ഖത്തർ). സംസ്ക്കാരം ഇന്ന് വൈകിട്ട് നാലിന്. സഞ്ചയനം ശനിയാഴ്ച രാവിലെ.