
കുട്ടനാട്: മാവേലിക്കര കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ടുള്ള കായംകുളം മുൻസിഫ് കോടതിയുടെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോളേജിന് മുമ്പിൽ യോഗം ചേർന്ന് എസ്.എൻ.ഡി.പി യോഗം, യൂത്ത്മൂവ്മെന്റ് സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുട്ടനാട് സൗത്ത് യൂണിയൻ നേതൃത്വത്തിൽ എടത്വായിൽ നടന്ന പ്രതിഷേധ യോഗവും പ്രകടനവും കൺവീനർ അഡ്വ.പി സുപ്രമോദം ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗം എ ജി സുഭാഷ് അദ്ധ്യക്ഷനായി. കൗൺസിലർമാരായ എം. ബാബു, സന്തോഷ് വേണാട്, ഉമേഷ് കൊപ്പാറയിൽ സിമ്മി ജിജി, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി വികാസ്.വി.ദേവൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ കൗൺസിലർ സജി വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീജ രാജേഷ്, അജയൻ എടത്വാ, തുടങ്ങിയവർ സംസാരിച്ചു. വിവിധ ശാഖാ സെക്രട്ടറിമാർ പോഷകസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു