മാവേലിക്കര: മാർ ഇവാനിയോസ് കോളേജിൽ യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് ജേതാക്കളുടെ അനുമോദനവും യൂണിവേഴ്സിറ്റി പരീക്ഷയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഫാദർ പി.ടി ഗീവർഗീസ് പണിക്കർ മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണം നടന്നു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ജോസ്.ആർ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജരും മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപത അദ്ധ്യക്ഷനുമായ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. കോളേജ് ഡയറക്ടർ ഫാ. തോമസ് പുത്തൻപറമ്പിൽ, പ്രിൻസിപ്പൽ ഡോ.കെ.സി മത്തായി, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.എബ്രഹാം പുന്നൂസ്, പ്രൊഫ.പ്രഭ ആലീസ് വർക്കി, പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ.സതീഷ്.ടി പത്മനാഭൻ, സ്റ്റാഫ് സെക്രട്ടറി പ്രൊഫ.അനില എലിസബത്ത് ജോൺ, റാങ്ക് ജേതാക്കളായ ഷിജി മറിയം ജോയി, എം.എസ് നക്ഷത്ര, അനഘ.എം എന്നിവർ സംസാരിച്ചു.